KeralaLatest NewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ ക്രൂരമായി ലൈംഗികപീഡനത്തിനിരയാക്കി, യുവാവ് അറസ്റ്റിൽ, പെൺകുട്ടി അവശ നിലയിൽ ആശുപത്രിയിൽ

പെണ്‍കുട്ടിയെ വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പരവൂര്‍ പൂതക്കുളം സ്വദേശി ഹരിയാണ് പോലീസ് പിടിയിലായത്. വിവാഹവാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ വീട്ടില്‍ വച്ചും, പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ വച്ചും ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി.

പെണ്‍കുട്ടിയെ വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ വിവരം തിരക്കിയപ്പോള്‍ താന്‍ വിഷം കഴിച്ചുവെന്നും ഇപ്പോള്‍ മരിക്കുമെന്നും പറഞ്ഞതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാൽ തുടര്‍ന്ന് പരിശോധിച്ച ഡോക്ടറോട് താന്‍ വിഷം കഴിച്ചതല്ല പീഡിപ്പിക്കപ്പെട്ടതാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.ഹരിയും പെണ്‍കുട്ടിയും സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ പരിചയക്കാരായിരുന്നു.

ഈ പരിചയം പിന്നീട് പ്രണയമാവുകയായിരുന്നു. വിവാഹവാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button