KeralaLatest NewsIndia

മാധവിക്കുട്ടിയെ മതംമാറ്റാന്‍ മുസ്ലിം ലീഗ് നേതാവ് വിദേശഫണ്ട് കൈപ്പറ്റിയെന്ന വെളിപ്പെടുത്തലുമായി സാമൂഹ്യപ്രവര്‍ത്തകനും ചിന്തകനുമായ എ.പി. അഹമ്മദ്

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായിരുന്നെന്നും മുസ്ലിം ലീഗ് നേതാവ് അബ്ദുസമദ്
സമദ് സമദാനിക്ക് ഇതിനായി പത്തുലക്ഷം ഡോളര്‍ കിട്ടിയെന്നും ആരോപിച്ച്‌ എഴുത്തുകാരനും പ്രാസംഗികനും സിപിഐയുടെ സാംസ്കാരിക വിഭാഗമായ യുവകലാ സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയുമായ എ.പി. അഹമ്മദിന്റെ പ്രസംഗം വൈറല്‍.’

മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനം അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നതില്‍ തര്‍ക്കമില്ല. മതപ്രബോധനത്തിന്റെ പേരില്‍ മതപരിവര്‍ത്തനത്തിനായി വിദേശരാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യയിലേക്ക് ഫണ്ട് വരുന്നുണ്ട്. പ്രസിദ്ധരായ വ്യക്തികളെ മതപരിവര്‍ത്തനം നടത്തിയാല്‍ വലിയ തുകയ്ക്ക് വിറ്റു പോകുന്നതാണ് മാധവിക്കുട്ടിയുടെ കാര്യത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുക്തി വാദികളുടെ കൂട്ടായമായ ‘ചാര്‍വാകം’ സെമിനാറില്‍ അദ്ദേഹം കഴിഞ്ഞ വര്‍ഷം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

സൗദി അറേബ്യയിലെ ഒരു സംഘടനയില്‍ നിന്നും പത്തു ലക്ഷം ഡോളര്‍ വാങ്ങിയാണ് മുസ്ലിംലീഗ് നേതാവ് സമദാനി മാധവിക്കുട്ടിയെ മതപരിവര്‍ത്തനം നടത്തിയത്. ഇക്കാര്യം മാധവിക്കുട്ടിയുടെ സന്തത സഹചാരിയായിരുന്ന കനേഡിയന്‍ എഴുത്തുകാരി മെര്‍ളി വിസ്ബോര്‍ഡിന്റെ പുസ്തകത്തിലുണ്ടായിരുന്നുവെന്നും അഹമ്മദ് വ്യക്തമാക്കി. മെര്‍ളി വെസ് ബോര്‍ഡിന്റെ പുസ്തകം ആരും ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലീലാ മേനോന്‍ മരിച്ചുപോയി. അവര്‍ ചങ്കുപൊട്ടി പറഞ്ഞുനോക്കി. കേട്ടില്ല. ഇപ്പോള്‍ കനേഡിയക്കാരിയായ ഒരു എഴുത്തുകാരി മെര്‍ളി വേസ് ബോഡ്,എന്ന എഴുത്തുകാരി മാധവിക്കുട്ടിയുടെ അവസാനത്തെ പത്തുകൊല്ലം അവര്‍ക്കൊപ്പം സഞ്ചരിക്കയും ജീവിക്കുകയും ചെയ്ത ആത്മ സുഹൃത്താണ്.

മാധവിക്കുട്ടി മലയാളത്തില്‍ ആരാണോ അത്രയും തത്തുല്യമായ പദവി കനേഡിയന്‍ സാഹിത്യത്തിലുള്ള വ്യക്തിയാണ് ഇവര്‍. നമ്മളെപ്പോലെ ജാടയും കാപട്യവും ഇല്ലാത്തതുകൊണ്ട് അവര്‍ അത് തുറന്ന് എഴുതി. മരിക്കുന്നതിന് മുമ്പ് മാധവിക്കുട്ടിക്ക് കാണിച്ചുകൊടുത്തു. ഇവനാണ് ഭീകരന്‍ എന്ന് ഞാന്‍ എഴുതട്ടെ. മാധവിക്കുട്ടി ആകെ പറഞ്ഞത്. മോളെ ഞാന്‍ അവനെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്നത് കാണരുത്, അതുകൊണ്ട് അവന്റെ പേര് ഒന്ന് മാറ്റിക്കോ. അങ്ങനെയാണ്, സാദിഖലിയായത്. പക്ഷേ കമലിന് അത്രയും ധൈര്യം ഉണ്ടായിരുന്നില്ല. കമല്‍ വേഷം ഒക്കെ ഏതാണ്ട് അതുപോലെ ആക്കിയെങ്കിലും, വേറെന്തോ പേര് കൊടുത്തു.

അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാര്‍ഥ പേര് സമദാനിയാണെന്ന് പറയാന്‍ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്. ഇത് ചെറിയ കാര്യമാണോ. വ്യക്തിപരമായി ഞങ്ങളൊക്കെ അടുപ്പം ഉള്ളവര്‍ ആകും. പക്ഷേ മാധവിക്കുട്ടിയോട് അതിക്രമം കാണിക്കുകയെന്നാല്‍. എന്താണ് ആ പുസ്തകം സാക്ഷ്യപ്പെടുത്തുന്നത്. 67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള ഒരാളെ പരസ്യമായി കടവിനടുത്ത റിസോര്‍ട്ടില്‍ കൊണ്ടുപോയി, ആ ചാലിയാറിന്റെ പടവുകളില്‍ ഇട്ട് ബലാല്‍ക്കാരം ചെയ്യുക. എന്നിട്ട് അവര്‍ കലഹിക്കുമ്പോള്‍ കെട്ടിക്കോളാന്‍ പറയുക. ഇന്നു മുതല്‍ പത്താം ദിവസം എന്റെ ഭാര്യയാണെന്ന് പറയുക. അതിനുള്ള കണ്ടീഷന്‍. മതം മാറണം.

ഉടനെ തയ്യാറായി. പ്രണയത്തിനുവേണ്ടി ദാഹിച്ചുകൊണ്ടിരുന്ന ആ അത്യജ്ജലമായ ജന്മം, എന്തിനും തയ്യാറായി. അവര് മതം മാറാന്‍ ഏര്‍പ്പാടാക്കി. പാളയം ഇമാമിനെ വിളിച്ചു. തിരുവനന്തപുരത്തെ സൗത്ത പാര്‍ക്ക് ഹോട്ടലില്‍ ഡിന്നര്‍ ബുക്ക് ചെയ്തു. പിന്നെ ഫോണ്‍ എടുത്തിട്ടില്ല. പിന്നെ കേള്‍ക്കുന്ന കഥ ഇതാണ്. കലയല്ല സത്യം. സൗദി അറേബ്യന്‍ ജാലിയാത്തില്‍നിന്ന് പത്തുലക്ഷം ഡോളറാണ് ഈ കച്ചവടത്തിന് കൈപ്പറ്റിയത്. ലോക പ്രശസ്തയായ ഒരു എഴുത്തുകാരിയെ ഞാനിതാ ഇസ്ലാമിലേക്ക് കൊണ്ടുവന്നിരിക്കുന്നു.

ആ കങ്കാണിയുടെ പേര് എന്തുകൊണ്ടാണ് മലയാളം മിണ്ടാത്തത്. മലപ്പുറം ജില്ലയിലെങ്കിലും മുസ്ലിംലീഗുപോലൊരു പാര്‍ട്ടിയുടെ ഓഫീസ് പൂട്ടിക്കാന്‍ ഈ ഒരൊറ്റ ഇഷ്യൂ മതിയായിരുന്നല്ലോ. എന്താണ് മിണ്ടാത്തത്. നമ്മുടെ ഇടതുപക്ഷ സര്‍ക്കിളുകളിലൊക്കെ ഇയാളെ ഇപ്പോഴും മതേതര വാദിയായി ആഘോഷിക്കുകയാണ്- എ പി അഹമ്മദ് ചൂണ്ടിക്കാട്ടി. കൂടാതെ മുസ്‌ലിം ലീഗിനെതിരെ നിരവധി ആരോപണങ്ങൾ ആണ് ഇദ്ദേഹം അഴിച്ചു വിട്ടിരിക്കുന്നത്.

shortlink

Post Your Comments


Back to top button