CinemaLatest NewsEntertainment

ഞങ്ങളും അരി തന്നെയാണ് തിന്നുന്നത്; കോടതി കുറ്റക്കാരനെന്നു പറയാത്ത ഒരാളെ കുരിശിലടിക്കാന്‍ വെമ്പുന്ന ഡബ്ല്യു.സി.സിയുടെ ഉദ്ദേശം എന്തെന്ന് ഈ നടന്‍ ചോദിക്കുന്നു

നടി അക്രമിക്കപ്പെട്ട കേസില്‍ വാദ പ്രതിവാദങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെയാണ് നടന്‍ ദിലീപിനെ പിന്താങ്ങി നടന്‍ ശ്രീനിവാസന്‍ രംഗത്തുവന്നത്. ഇതിനെതിരെ സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പി. ഗീതയും നടി രേവതിയും സമൂഹമാധ്യമങ്ങളില്‍ ശക്തമായി പ്രതികരിച്ചിരുന്നു. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ രണ്ടു വിഭാഗത്തെയും പിന്തുണച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടിയും നടന്‍ ശ്രീനിവാസനെ പിന്തുണച്ച് ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ഡബ്‌ള്യൂ.സി.സി യുടെ ലക്ഷ്യമെന്താണെന്ന്  ചോദിക്കുമ്പോള്‍ അത് സാധാരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണെന്നദ്ദേഹം പറഞ്ഞു. സ്വന്തം പേരില്‍ 240 കേസുള്ള ആളുകള്‍ നമ്മുടെ ജനപ്രതിനിധികളാകാന്‍ മല്‍സരിക്കുമ്പോളാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാള്‍ക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങള്‍. നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത്. അരി തന്നെയാണ് തിന്നുന്നത് എന്ന് പറഞ്ഞുകൊണ്ടാണദ്ദേഹം കുറിപ്പവസാനിപ്പിക്കുന്നത്.

പേരടിയുടെ കുറിപ്പ്

ഞാന്‍ കണ്ട മലയാള സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്ത് സിനിമകളില്‍ രണ്ടെണ്ണം ‘ വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമാണ് …എല്ലാ കോപറേറ്റിവ് സൊസൈറ്റികളിലും മെമ്പര്‍ഷിപ്പുള്ള ജീവിതം ഭദ്രമാക്കിയ ബുദ്ധിജീവികള്‍ എന്നെ ഉള്‍കാഴചയില്ലാത്ത മദ്ധ്യവര്‍ഗ്ഗ മലയാളി എന്ന് പറഞ്ഞാലും സന്തോഷം… കാരണം ഞങ്ങള്‍ കൃത്യമായി ടാക്സും അടക്കാറുണ്ട്… എല്ലാ തിരഞ്ഞെടുപ്പിലും വോട്ടും ചെയ്യാറുണ്ട്… സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രി വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാന്‍ ധൈര്യം കാണിക്കാത്ത ംരര യുടെ ലക്ഷ്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ലാ എന്ന് അദ്ദേഹം ചോദിക്കുമ്പോള്‍ അത് സാധരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണ്… പിന്നെ സ്വന്തം പേരില്‍ 240 കേസുള്ള ആളുകള്‍ നമ്മുടെ ജനപ്രതിനിധികളാകാന്‍ മല്‍സരിക്കുമ്പോളാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാള്‍ക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങള്‍ …. നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത് … അരി തന്നെയാണ് തിന്നുന്നത് …

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button