Election NewsLatest NewsIndiaElection 2019

രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രിയുടെ പരാമർശം : മറുപടിയുമായി കോൺഗ്രസ്

ന്യൂ ഡൽഹി : നാവികസേനയുടെ കപ്പൽ വിനോദ സഞ്ചാരത്തിനായി രാജീവ് ഗാന്ധി ഉപയോഗിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് കോൺഗ്രസിന്റെ മറുപടി.

രാജീവ് ഗാന്ധി നാവിക സേനയുടെ കപ്പലിൽ തിരുവനന്തപുരത്ത് നിന്നും ലക്ഷ്വദീപിലേക്ക് ഔദ്യോഗിക അവശ്യങ്ങൾക്കായാണ് പോയത്. വിദേശികൾ ആരും തന്നെ അന്ന് അദ്ദേഹത്തിന്‍റെ കൂടെ ഇല്ലായിരുന്നുവെന്നു  കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‍വി ഡൽഹിയിൽ പറഞ്ഞു.

നിരന്തരം കള്ളം പറയുന്ന ഒരാളായി പ്രധാനമന്ത്രി മാറിയിരിക്കുന്നു. രാജ്യം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ മറച്ചു പിടിക്കാൻ വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യങ്ങളെ മോദി വളച്ചൊടിക്കുന്നുവെന്നും വ്യാജ പ്രചാരണങ്ങൾക്കെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മനു അഭിഷേക് സിംഗ്‍വി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button