Latest NewsKerala

പ്രതിസന്ധി ഒഴിവാക്കാന്‍ മന്ത്രിയുമായി ആന ഉടമകൾ ചർച്ച നടത്തും

തിരുവനന്തപുരം: തെച്ചിക്കോട്ട് രാമചന്ദ്രൻ ആനയെ എഴുന്നള്ളിക്കുന്ന വിഷയത്തിൽ ദിവസങ്ങളായി നടക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആന ഓണേഴ്സ് ഫെഡറേഷന്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും.വൈകീട്ട് നാല് മണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. ചർച്ചയിൽ കൃഷി മന്ത്രി വി.എസ് സുനിൽകുമാർ, വനം വകുപ്പ് മന്ത്രി പി രാജുവും പങ്കെടുക്കും.

വെള്ളിയാഴ്ചത്തെ കോടതി വിധി അനുസരിച്ച്‌ തീരുമാനമെടുക്കുമെന്ന സര്‍ക്കാര്‍ നിലപാട് ദേവസ്വം മന്ത്രി ചര്‍ച്ചയില്‍ ആവര്‍ത്തിക്കും.തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇനി മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നല്‍കില്ലെന്നാണ് ഉടമകളുടെ നിലപാട്..

ഉടമകൾ ആനയെ ഉപദ്രവിച്ച് കാശുണ്ടാക്കുന്നുവെന്ന് ഇന്നലെ വനംവകുപ്പ് മന്ത്രി പറഞ്ഞിരുന്നു. ഉത്സവം നാടിന്‍റെ ആഘോഷമാണ്. ഉടമകള്‍ക്ക് കാശുണ്ടാക്കുന്നതിനുള്ള മാര്‍ഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്കരണം തുടരുമെന്നും സംഘടന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button