ന്യൂഡൽഹി : ജഡ്‌ജിമാരുടെ നിയമനത്തിൽ നിലപാടിലുറച്ച് സുപ്രീം കോടതി. സുപ്രീം കോടതി ജഡ്‌ജിമാരായി രണ്ടുപേരെ വീണ്ടും നിർദ്ദേശിച്ചു. ജാർഖണ്ഡ് ഹൈക്കോടതി ജഡ്‌ജിയായ അനിരുദ്ധ ബോസ് ഗുവാഹത്തി ഹൈക്കോടതി ജഡ്‌ജിയായ എ.എസ്. ബൊപ്പണ്ണ എന്നിവരെയാണ് കോടതി പരിഗണിച്ചത്.സീനിയോറിറ്റിക്കല്ല മികവിനാണ് മുൻഗണന നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്ര സർക്കാരിന് വീണ്ടും ഫയൽ അയച്ചു. പുനഃപരിശോധന ആവശ്യപ്പെട്ട് നിയമ ശുപാർശ കേന്ദ്രം മടക്കിയിരുന്നു.
ശുപാർശ പുനപരിശോധിക്കാന്‍ സർക്കാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.സീനിയോരിറ്റി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ശുപാർശ മടക്കുകയായിരുന്നു. ഏപ്രില്‍ 12-നാണ് കൊളീജിയം കേന്ദ്രത്തിനു ശുപാർശ നല്‍കിയത്. സര്‍ക്കാരിന്റെ എതിര്‍പ്പ് ചര്‍ച്ച ചെയ്യുന്നതിനായി കൊളീജിയം വീണ്ടും യോഗം ചേർന്നിരുന്നു. കഴിഞ്ഞ വര്‍ഷം ജസ്റ്റീസ് കെ.എം. ജോസഫിന്റെ വിഷയത്തിലും കേന്ദ്രം കൊളീജിയവുമായി എറ്റുമുട്ടിയിരുന്നു.
Post Your Comments