Latest NewsIndia

കോൺഗ്രസ് സർക്കാരിന്റെ മിന്നലാക്രമണത്തെ കുറിച്ച് സൈന്യത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഇങ്ങനെ

ജമ്മു : കോൺഗ്രസ് സർക്കാരിന്റെ മിന്നലാക്രമണത്തെ കുറിച്ച് ഇന്ത്യൻ സൈന്യം ഔദ്യോഗിക അറിയിപ്പ് നൽകി. 2016 ന് സെപ്റ്റംബർ 29 ന് നടത്തിയ മിന്നലാക്രമണത്തിന് മുമ്പ് അത്തരമൊരു നീക്കം ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായതിന് ഔദ്യോഗിക രേഖകളില്ലെന്ന് സൈന്യം അറിയിച്ചു.

മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് ആറുതവണ മിന്നലാക്രമണം നടത്തിയെന്ന
യുപിഎയുടെയും കോൺഗ്രസിന്റെയും വാദത്തിന് മുന്നോടിയായിട്ടാണ് ഈ വിശദീകരണം.ജമ്മുകശ്മീരിലെ വിവരാവകാശ പ്രവർത്തകനായ രോഹിത് ചൗധരി നൽകിയ വിവരാവകാശ അപേക്ഷയിലാണ് സൈന്യത്തിന്റെ മറുപടി .മന്മോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് എത്ര തവണ സർജ്ജിക്കൻ സ്ട്രൈക്ക് നടന്നിട്ടുണ്ടെന്നായിരുന്നു അപേക്ഷയിൽ ചോദിച്ചിരുന്നത്.

എന്നാല്‍ ഈ വിഭാഗത്തില്‍ തങ്ങളുടെ പക്കല്‍ വിവരങ്ങളൊന്നുമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ല്‍കിയ മറുപടിയില്‍ പറയുന്നത്.2004 മുതൽ 2014 വരെയും,2014 സെപ്റ്റംബറിനു ശേഷവും എത്ര സർജ്ജിക്കൽ സ്ട്രൈക്ക് നടന്നുവെന്നും,അതിൽ എത്രയെണ്ണം വിജയിച്ചുവെന്നുമുള്ള ചോദ്യത്തിനു 2016 ൽ മാത്രമാണ് മിന്നലാക്രമണം നടന്നതെന്നാണ് മറുപടി നൽകിയിരിക്കുന്നത് . ഒരു സൈനികനു പോലും ജീവൻ നഷ്ടമായില്ലെന്നും, മറുപടിയിൽ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button