Latest NewsKeralaIndia

താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ കല്യാണത്തന് പോയി ; പ്രതിഷേധവുമായി നാട്ടുകാര്

വിലെ ജീവനക്കാര്‍ എല്ലാവരും ഓഫീസിലെത്തിയെങ്കിലും രജിസിറ്ററില്‍ ഒപ്പിട്ടശേഷം വിവാഹത്തിന് പോകുകയായിരുന്നു

കൊല്ലം: വിവാഹത്തില്‍ പങ്കെടുക്കാന്‍ പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങിയതില്‍ നാട്ടുകാരുടെ പ്രതിഷേധം. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനായിരുന്നു സപ്ലൈ ഓഫീസിലെ 14 ജീവനക്കാരും ഒരുമിച്ച് മുങ്ങിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.രാവിലെ ജീവനക്കാര്‍ എല്ലാവരും ഓഫീസിലെത്തിയെങ്കിലും രജിസിറ്ററില്‍ ഒപ്പിട്ടശേഷം വിവാഹത്തിന് പോകുകയായിരുന്നു.

റേഷന്‍ കാര്‍ഡിനും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായി സ്ത്രീകളടക്കം നിരവധി പേരാണ് രാവിലെ മുതല്‍ സപ്ലൈ ഓഫീസിലെത്തിയത്. നാല് മണിക്കൂറോളം സമയമാണ് ജീവനക്കാര്‍ ഓഫീസില്‍ ഇല്ലാതിരുന്നത്. മണിക്കൂറുകളോളം കാത്ത് നിന്ന ഇവര്‍ ഒടുവില്‍ പ്രതിഷേധവുമായി രംഗത്തെത്തി .അവധിയെടുക്കാതെ വിവാഹത്തിന് പങ്കെടുത്തത് വിവാദമായതോടെ ജീവനക്കാര്‍ക്കെല്ലാം ഉച്ചവരെ അവധി നല്‍കി താലൂക്ക് സപ്ലൈ ഓഫീസര്‍ തടി ഊരുകയായിരുന്നു.

shortlink

Post Your Comments


Back to top button