Latest NewsKeralaIndia

സ്വര്‍ണം കൈമാറിയില്ല :ദുബായ് പൊലീസ് ഉദ്യോഗസ്ഥനായ മലയാളിയെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ട് പോയി

വിദേശത്ത് നിന്ന് ആറുമാസം മുമ്പ് നാട്ടിലെത്തിയ മുസഫറിന്‍റെ കൈവശം കള്ളക്കടത്ത് സംഘം സ്വര്‍ണം കൊടുത്ത് വിട്ടിരുന്നു.

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് സംഘം യുവാവിനെ തട്ടികൊണ്ട് പോയതായി സംശയം. ദുബൈ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരനും അരക്കിണര്‍ സ്വദേശിയുമായ മുസഫര്‍ അഹമ്മദിനെയാണ് തട്ടികൊണ്ട് പോയത്. ഏപ്രില്‍ 22 വിദേശത്ത് നിന്ന് നാട്ടിലെത്തിയ മുസഫറിനെ വീട്ടിലേക്കുള്ള യാത്രക്കിടെ തട്ടികൊണ്ട് പോവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മേയ് 2ന് മുസഫറിന്‍റെ ബന്ധുക്കള്‍ മാറാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.വിദേശത്ത് നിന്ന് ആറുമാസം മുമ്പ് നാട്ടിലെത്തിയ മുസഫറിന്‍റെ കൈവശം കള്ളക്കടത്ത് സംഘം സ്വര്‍ണം കൊടുത്ത് വിട്ടിരുന്നു.

മുസഫര്‍ നാട്ടിലെത്തിയാല്‍ ഇത് കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ സ്വര്‍ണം മുസഫര്‍ കൈമാറിയില്ല. കൂടാതെ അതിന് ശേഷം മുസഫര്‍ വിദേശത്തേക്ക് തന്നെ തിരിച്ച്‌ പോവുകയും ചെയ്തു. പരാതി ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടികൊണ്ട് പോയതിന് പിന്നില്‍ സ്വര്‍ണ കള്ളക്കടത്തുകാരുടെ പങ്കുണ്ടെന്ന സംശയം ഉരുത്തിരിഞ്ഞത്. വീണ്ടും കഴിഞ്ഞ മാസം മുസഫർ 22ന് നാട്ടിലെത്തി. ഈ വിവരം നേരത്തെ മനസിലാക്കിയ കള്ളക്കടത്ത് സംഘം തട്ടികൊണ്ട് പോവുകയായിരുന്നു എന്നാണ് സംശയം. യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് മാറാട് സി.ഐ ദിലീസിന്‍റേയും എസ്.ഐ തോമസ് കെ സെബാസ്റ്റിന്‍റേയും നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുസഫര്‍ 24 ന് ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിയിട്ടുണ്ടെന്നും വൈകാതെ വീട്ടിലേക്കെത്തുമെന്നുമായിരുന്നു അറിയിച്ചത്. അതേസമയം ദുബായില്‍ നിന്ന് മുസഫര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. കാണാതായെന്ന പരാതി ലഭിച്ചതിന് ശേഷവും മുസഫര്‍ കോഴിക്കോട് നഗരത്തിലുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. എന്നാല്‍ ഫോണ്‍ ഇപ്പോള്‍ സ്വിച്ച്‌ ഓഫാണ്. മുസഫറിനെ നേടി ആരെങ്കിലും വീട്ടിലെത്തിയിരുന്നോ തുടങ്ങിയ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കൗമുദിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button