KeralaLatest News

തൃശൂര്‍ പൂരത്തിന് ആരോഗ്യമുള്ള ആനകളെയെല്ലാം വിട്ടു നല്‍കാന്‍ തയ്യാര്‍; ഗുരുവായൂര്‍ ദേവസ്വം

 

തൃശൂര്‍: മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന ആന ഉടമകളുടെ സംഘടന തീരുമാനിച്ചതിന് പിന്നാലെ ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് ഗുരുവായൂര്‍ ദേവസ്വം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നല്‍കില്ല. മന്ത്രിതല യോഗത്തില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. ഉടമകള്‍ ആനക്കള പീഡിപ്പിച്ച് കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

ആനകളെന്നാല്‍ ഉടമകള്‍ക്ക് കാശുണ്ടാക്കുന്നതിനുള്ള മാര്‍ഗം മാത്രമല്ലെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്നും സംഘടന പറഞ്ഞിരുന്നു. വനംവകുപ്പ് ഉദ്യോസ്ഥര്‍ വനം മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും തങ്ങള്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ആന ഉടമകളുടെ സംഘടന പറഞ്ഞു.

അതേസമയം, ഈ തീരുമാനത്തില്‍ നിന്നും ഉടമകള്‍ പിന്മാറണമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. വിലക്കും പൂരവുമായി ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button