Latest NewsKerala

ചന്ദ്രശേഖര്‍ റാവുവുമായുള്ള കൂടിക്കാഴ്ച: പിണറായിയെ പരിഹസിച്ച് വിടി ബല്‍റാം

കൊച്ചി: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച ദേശീയ തലത്തില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ മുഖ്യമ്ന്ത്രി പിണറായി വിജയനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ വി.ടി ബല്‍റാം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് ശേഷം രാജ്യത്ത് പ്രത്യേകിച്ച് തിരക്കൊന്നും ഇല്ലാത്ത പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് തെലങ്കാനക്കാരന്‍ അവസരവാദിയെ വിളിച്ചിരുത്തി ചായകൊടുത്ത് സല്‍ക്കരിക്കാം. അതില്‍ തെറ്റില്ലെന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് ചന്ദ്രശേഖര്‍ റാവുമായി കൂടിക്കാഴ്ച നടത്തിയത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയെ കണ്ടതിന് ശേഷമാണ് ചന്ദ്രശേഖര റാവു കേരള മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. എന്നാല്‍ ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഡിഎംകെ നിരസിച്ചു.

പ്രചാരണത്തിരക്ക് കാരണമായി ചൂണ്ടിക്കാട്ടിയെങ്കിലും മൂന്നാം മുന്നണി രൂപീകരണത്തില്‍ സജീവമാണെന്ന ധാരണ ദേശീയ തലത്തില്‍ നല്‍കാന്‍ ആഗ്രഹിക്കാത്തതാണു സ്റ്റാലിന്റെ പിന്മാറ്റത്തിനു കാരണമെന്നു ഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button