Latest NewsKerala

എന്താണ് ഈ ‘സാത്താന്റെ മാതാവ്’ ; ശ്രീലങ്ക ആവര്‍ത്തിക്കാന്‍ നോട്ടമിടുന്നത് കേരളത്തയോ

കൊല്ലം: ശ്രീലങ്കയില്‍ നിരവധി പേരുടെ ജീവനെടുത്ത, ‘സാത്താന്റെ മാതാവ്’ എന്നു ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ട്രൈ അസറ്റോണ്‍ ട്രൈ പെറോക്സൈഡ് (ടിഎ ടിപി) എന്ന കൊലയാളി രാസവസ്തുവിന്റെ സാന്നിധ്യം കേരളത്തില്‍ പലയിടത്തും കണ്ടെത്തി. ഇത് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഐഎസ് ബന്ധത്തിനു കസ്റ്റഡിയിലായ ഓച്ചിറ സ്വദേശിയുമായി ബന്ധപ്പെട്ടു നടത്തുന്ന അന്വേഷണത്തിലൂടെയാണു വിവരങ്ങള്‍ പുറത്തു വരുന്നത്.

പാരീസ്, ഫിലിപ്പൈന്‍സ് സ്ഫോടനങ്ങള്‍ക്കും ടിഎടിപി ഉപയോഗിച്ചിരുന്നതായി ഐഎസ് ബന്ധമുള്ള ചില കാസര്‍കോട് സ്വദേശികള്‍ വെളിപ്പെടുത്തിയിരുന്നു. ശ്രീലങ്കയില്‍ ചാവേറായ ആച്ചി മുഹമ്മദ് ഉപയോഗിച്ചതും ഇതേ സ്ഫോടക വസ്തുവാണ്. നെയില്‍ പോളിഷ് റിമൂവര്‍, അസറ്റോണ്‍, ഹൈഡ്രജന്‍ പെറോക്സൈഡ് തുടങ്ങിയവ ചേര്‍ത്താണു ടിഎടിപി നിര്‍മിക്കുക.

പൊട്ടിത്തെറിക്കുമ്പോഴുള്ള വീര്യം കൂട്ടാനായി കുപ്പിച്ചില്ല്, ഇരുമ്പു കഷ്ണങ്ങള്‍ തുടങ്ങിയവയും സ്ഫോടകവസ്തുവില്‍ ഉപയോഗിക്കും. തുര്‍ക്കിയിലെ ഐഎസ് താവളത്തില്‍ വച്ചാണ് ഇതിനുള്ള പരിശീലനം നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ ടിഎടിപി കണ്ടെത്താനും ബുദ്ധിമുട്ടേറെയാണെന്ന പഴുതും ഭീകരര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

ലങ്കയെ നടുക്കിയ സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കേരളത്തിന്റെ ചില ഭാഗങ്ങളിലുമുണ്ടെന്നു കണ്ടെത്തിയതോടെ അതീവ ജാഗ്രതയിലാണു പൊലീസ്. ഐഎസിന്റെ സാന്നിധ്യമുള്ള മിക്ക മേഖലകളിലുമുണ്ടായ സ്ഫോടനത്തില്‍ ടിഎടിപിയാണ് ഉപയോഗിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button