![](/wp-content/uploads/2019/03/modi-mother.jpg)
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരന് എന്നു വിളിച്ചതില്‍ മോദിക്കെതിരേ ആരോപണം ശക്തമാകുന്നതിനിടയില്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഈ വിഷയത്തോടെ തന്റെ അമ്മയെ അധിക്ഷേപിച്ചെന്നും തന്റെ അച്ഛനാരാണെന്നു ചോദിച്ചെന്നും മോദി വികാരാധീനനായി പറഞ്ഞു.
പലയിടത്തും വയോധികയായ അമ്മയെ കോൺഗ്രസ് നേതാക്കൾ വലിച്ചിഴച്ചതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തനിക്കെതിരെ ഉപയോഗിച്ച വാക്കുകളാണെന്നു പറഞ്ഞ് അദ്ദേഹം ടി 20 പദപ്രയോഗങ്ങളുടെ പട്ടികയും തെരഞ്ഞെടുപ്പ് റാലിയില്‍ തുറന്നുകാട്ടി.
Post Your Comments