ലണ്ടൻ : വായ്പ തട്ടിപ്പ് കേസിൽ രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ മൂന്നാം ജാമ്യാപേക്ഷയും ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി തള്ളി. 28 ദിവസങ്ങൾക്കകം കേസില്‍ വീണ്ടും വാദം കേൾക്കും. മേയ് 30 ന് കോടതിയ്ക്ക് മുമ്പാകെ നീരവ് മോദി ഹാജരാകണം. ഏപ്രില്‍ 26 ന് നീരവ് മോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു.
മാർച്ച് 19നു മധ്യ ലണ്ടനിലെ ഒരു ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കാൻ ശ്രമിക്കവെ നീരവ് മോദിയെ സ്കോട്ട്ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരിന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീരവ്മോദിക്കെതിരേ സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
മാര്‍ച്ച് 29 ന് ആദ്യത്തെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ മാസം 26-നാണ് നീരവ് മോദിയുടെ രണ്ടാമത്തെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
Post Your Comments