തിരുവനന്തപുരം : സംസ്ഥാനത്ത് 370 ലധികം ലോ ഫ്‌ളോര്‍ ബസുകള്‍ കട്ടപ്പുറത്തായതോടെ കെയുആര്‍ടിസിയ്ക്ക് ഒരു മാസം കോടികളുടെ നഷ്ടം. ദിവസം ശരാശരി 30,000 രൂപ വരുമാനമുള്ള ബസുകളാണ് അറ്റകുറ്റ പണികള്‍ നടത്താതെ ഓടാന്‍ കഴിയാതെ കിടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ലോ ഫ്‌ളോര്‍ ബസുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ കാര്യക്ഷമമായി സര്‍വീസ് നടത്തുമ്പോഴാണ് കേരളത്തിലെ ഈ ദുരവസ്ഥ.
നഗരങ്ങളിലെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ 2008ല്‍ കൊണ്ടുവന്ന ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിനീവല്‍ മിഷന്റെ ഭാഗമായാണ് ലോ ഫ്‌ലോര്‍ ബസുകള്‍ അനുവദിച്ചത്. 2015ല്‍ ഇതിന്റെ നടത്തിപ്പിനായി കെ.യു.ആര്‍.ടി.സി എന്ന പേരില്‍ പ്രത്യേക കമ്പനിക്ക് രൂപം നല്‍കി. ബസുകളുടെ 80 % കേന്ദ്രവും 10% സംസ്ഥാനവും 10% കെ.എസ്.ആര്‍.ടി.സിയുമാണ് വഹിക്കുന്നത്. ഇന്ന് വോള്‍വോ – ടാറ്റാ എന്നീ കമ്പനികളുടെ ലോ ഫ്‌ലോര്‍ ബസുകള്‍ 12 ജില്ലകളില്‍ സര്‍വീസ് നടത്തുന്നു. ശരാശരി ഒരു ബസിന് 30,000 രൂപ വരുമാനം ലഭിക്കും. എന്നാല്‍ കെടുകാര്യസ്ഥത കാരണം കെ.യു.ആര്‍.ടി.സി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.
Post Your Comments