KeralaLatest News

യാത്രക്കാരുടെ പേടിസ്വപ്‌നമാകുന്ന ബസ്ജീവനക്കാരെ കുടുക്കാന്‍ എട്ടിന്റെ പണിയുമായി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: ചില സ്വകാര്യ ബസുകളിലെയെങ്കിലും ജീവനക്കാരുടെ പെരുമാറ്റം ഗുണ്ടകളേക്കള്‍ മോശമാകാറുണ്ട്. സ്‌കൂല്‍ വിദ്യാര്‍ഥികളും ചില്ലറ നല്‍കാത്തവരുമെല്ലാം ഇത്തരക്കാരുടെ ശകാരങ്ങള്‍ക്ക് പാത്രമാകാറുമുണ്ട്. ഇത്തരത്തില്‍ സ്വകാര്യ ബസുകളില്‍ ദൈനംദിന യാത്ര ചെയ്യുന്നവര്‍ക്ക് പറയാന്‍ ദുരിതക്കഥകളും ഏറെയുണ്ടാകും. നല്ല തീതിയില്‍ ജോലിചെയ്തു പോരുന്ന ബസ്ജീവനക്കാര്‍ക്കുകൂടി ദോഷം ചെയ്യുന്ന പ്രവര്‍ത്തികളാണ് ഇത്തരക്കാരില്‍ നിന്നും ഉണ്ടായിക്കെണ്ടിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇതാ ഇത്തരം സ്വകാര്യ ബസുകള്‍ക്കെതിരെ കടുത്ത നടപടിയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. ഷാഡോ പൊലീസിന്റെ കൂടെ സഹായത്തോടെ ഇത്തരം ബസുകളെ കുടുക്കാനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച കോട്ടയം തിരുനക്കര ബസ്സ്റ്റാന്‍ഡില്‍ വീട്ടമ്മ ബസ് കയറി മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യബസുകള്‍ക്കും ജീവനക്കാര്‍ക്കുമെതിരേ കടുത്തനടപടികളിലേക്ക് മോട്ടോര്‍വാഹന വകുപ്പ് നീങ്ങുന്നതെന്നാണ് സൂചന.

നഗരത്തിലുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം മോട്ടോര്‍വാഹന വകുപ്പിന്റെ ഷാഡോ പരിശോധനയും നടക്കും. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജില്ലയിലെ മുഴുവന്‍ ബസ്സ്റ്റാന്‍ഡുകളിലും ഷാഡോ സേനയുടെ സാന്നിധ്യമുണ്ടാകും. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ഉടന്‍ നടപടിയെടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ പരിശോധനകള്‍ക്കൊപ്പം ബസുടമകള്‍ക്കുള്ള ബോധവല്‍ക്കരണം നടത്താനും നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button