KeralaLatest News

ചെങ്ങന്നൂരില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകം; പ്രതികരിച്ച സിപിഐ നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നെന്ന് പരാതി. ഇതിനെതിരെ പ്രതികരിച്ചതിന് സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തുകയും വീടിനു കല്ലെറിയുകയും ചെയ്തതായി സിപിഐ നേതാവ് ആരോപിച്ചു. മുളക്കുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. ജെ തോമസാണ് എറണാകുളം റേഞ്ച് ഐജിയ്ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്.

ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്തിലാണ് അനധികൃത മണ്ണെടുപ്പ് നടക്കുന്നത്. പഞ്ചായത്തിന്റെയോ ജിയോളജി വിഭാഗത്തിന്റെയോ അനുമതിയില്ലാതെയാണ് ഇത്. പതിനെട്ടാം വാര്‍ഡില്‍ നിന്ന് സ്റ്റേഡിയ നിര്‍മ്മാണ സ്ഥലത്തേക്കാണ് മണ്ണ് കടത്തുന്നത്. ഇതിനെതിരെ എഐവൈഎഫ് ആര്‍ഡിഒയ്ക്ക് പരാതി നല്‍കി. ഇതിന് പിന്നാലെയാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക് ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കിയതെന്നാണ് സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തോമസിന്റെ പരാതി. വീട് വളഞ്ഞു കതക് ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്. ചെങ്ങന്നൂര്‍ സ്റ്റേഡിയം നിര്‍മാണത്തിന്റെ ഭാഗമായി അടിയന്തരാവശ്യത്തിന് ജില്ലാ ഭരണകൂടത്തിന്റെ അറിവോടെയാണ് മണ്ണെടുപ്പെന്നാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വിശദീകരണം. ഗൂഢലക്ഷ്യത്തോടെയുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് താക്കീത് ചെയ്യുകയാണുണ്ടായതെന്നും ജി. വിവേക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button