ന്യൂ ഡൽഹി : ട്രിപ്പിള്‍ ക്യാമറയോട് കൂടിയ വൈ 17 മോഡൽ ഫോൺ അവതരിപ്പിക്കാനൊരുങ്ങി വിവോ. 19.3:9അനുപാതത്തോടെയുള്ള 16.15സിഎം ഹാലോ ഫുൾ വ്യൂ ഡിസ്പ്ലേ, മീഡിയ ടെക് ഹീലിയോ പി35 ഒക്റ്റാകോർ പ്രോസസ്സർ, 13എംപി മെയിൻ , 8എംപി എഐ സൂപ്പർ വൈഡ് ആംഗിൾ റ, 2എംപി ഡെപ്ത് എന്നി ട്രിപ്പിൾ റിയർ ക്യാമറ, 20എം പി സെൽഫി ക്യാമറ, 5000എംഎഎച്ച് ബാറ്ററി, ഡ്യൂവൽ എഞ്ചിൻ ഫാസ്റ്റ് ചാർജിങ് ടെക്നോളജി, ചാർജ് പ്രൊട്ടക്ഷൻ സാങ്കേതിക വിദ്യ, 4ജിബി റാം 128ജിബി ഇന്റേണൽ മെമ്മറി എന്നിവ പ്രധാന സവിശേഷതകൾ. ആൻഡ്രോയ്ഡ് 9.0അടിസ്ഥാനമായ ഫൺടച്ച് ഒഎസിലായിരിക്കും ഫോൺ പ്രവർത്തിക്കുക.
മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഗ്രേറ്റർ നോയിഡയിലെ പ്ലാന്‍റില്‍ നിർമ്മിച്ച വിവോ വൈ 17 മിനറൽ ബ്ലൂ, മിസ്റ്റിക് പർപ്പിൾ എന്നീ നിറങ്ങളിൽ ലഭ്യമാകും. 17,990 രൂപയാണ് ഫോണിന്‍റെ വില. വിവോ സ്റ്റോർ ഫ്ളിപ്കാർട്ട്, ആമസോൺ, പേടിഎം എന്നീ ഓൺലൈൻ സ്റ്റോറുകൾ വഴിയും മറ്റ് അംഗീകൃത ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും വിവോ വൈ 17 വിൽപ്പനയ്‌ക്കെത്തും. അതോടൊപ്പം തന്നെ ഓഫ്‌ലൈൻ ഓൺലൈൻ ഉപഭോക്താക്കൾക്കായി മികച്ച ആനുകൂല്യങ്ങളും ഇളവുകളും വിവോ ഒരുക്കിയിട്ടുണ്ട്.
Post Your Comments