Latest NewsCinemaEntertainment

തീവണ്ടിയുടെ തെലുങ്ക് പതിപ്പ്; ചിത്രത്തിന്റെ പേര് ശ്രദ്ധേയമാകുന്നു

ടോവിനോയുടെ ഹിറ്റ് ചിത്രം തീവണ്ടി തെലുഗിലേക്ക് റീമേക്ക് ചെയ്ത് വരുന്നു. ‘പൊഗബണ്ടി’ എന്ന പേരിലാണ് ചിത്രം തെലുഗിലേക്ക് പകര്‍ത്തുന്നത്. തെലുഗു താരം സൂര്യ തേജയായിരിക്കും ടോവിനോയുടെ ബിനീഷ് ദാമോദരന്‍ എന്ന കഥാപാത്രം അഭിനയിക്കുക എന്നാണ് സൂചന.

തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിച്ച ചിത്രമാണ് തീവണ്ടി. നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്ത തീവണ്ടി ടോവിനോയുടെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്ന് കൂടിയാണ്. വിനി വിശ്വ ലാല്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ടോവിനോ തോമസ്, സംയുക്ത മോനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സുരഭി ലക്ഷമി, രാജേഷ് ശര്‍മ്മ, സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

shortlink

Post Your Comments


Back to top button