Latest NewsKerala

ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള മയക്കുമരുന്നുമായി യുവാവ് പിടിയില്‍

ആലുവ : ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി സവാദ് ഹനീഫ (29)യാണ് ആലുവയിൽ അറസ്റ്റിലായത്.നിശാപാര്‍ട്ടികള്‍ക്ക് ഉന്മാദലഹരി പകരുവാനായി എത്തിച്ച ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും വിനാശകാരിയുമായ മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന മെത്തലിന്‍ ഡയോക്‌സി മെറ്റാ ആംഫിറ്റമിന്‍ 50 ഗ്രാം എക്സൈസ് പിടികൂടുകയും ചെയ്തു.

ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് സ്പെഷ്യല്‍ സ്ക്വാഡ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മെത്തലിന്‍ ഡയോക്‌സി മെറ്റാ ആംഫിറ്റമിന്‍ 10 ഗ്രാം കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്. നൂറ് കിലോ കഞ്ചാവ് കൈവശം വയ്ക്കുന്നതിന് തുല്യമുള്ള കുറ്റകൃത്യമാണിത്.

ഭൂമിയിലെ ഏറ്റവും വിഷമുള്ള മാക്‌സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് രാസലഹരി മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്നത്. ഉപയോഗ ക്രമം പാളിയാല്‍ 48 മണിക്കൂറിനുള്ളില്‍ മരണവും സംഭവിക്കാം.വര്‍ഷങ്ങളായി സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗവും വില്പനയും ഉണ്ടെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ 20 ലക്ഷം രൂപ വരെ കേസില്‍ നിന്നൊഴിവാക്കാന്‍ ഇയാള്‍ വാഗ്ദാനം ചെയ്തു.ഏറെക്കാലം വിദേശ രാജ്യങ്ങളില്‍ ജോലി നോക്കിയ ഇയാള്‍ അത് ഉപേക്ഷിച്ചാണ് മയക്കുമരുന്ന് ബിസിനസിലേക്കിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button