Latest NewsIndia

പാക്‌ പ്രധാനമന്ത്രിയെ പുകഴ്‌ത്തി കോണ്‍ഗ്രസ്‌ നേതാവ്‌ തരൂർ : വിവാദം പുകയുന്നു

'മഹാനായ ടിപ്പുസുല്‍ത്താനെക്കുറിച്ച്‌ ഓര്‍മ്മിക്കാന്‍ ഒരു പാക്‌ നേതാവ്‌ വേണ്ടി വന്നു '

ദില്ലി: പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്‌ത്തിയുള്ള കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂരിന്റെ ട്വീറ്റ്‌ വിവാദത്തിലേക്ക് .മഹാനായ ടിപ്പുസുല്‍ത്താനെക്കുറിച്ച്‌ ഓര്‍മ്മിക്കാന്‍ ഒരു പാക്‌ നേതാവ്‌ വേണ്ടി വന്നു എന്നത്‌ അപ്പോഴും നിരാശാജനകമാണ്‌ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ഇന്ത്യന്‍ ചരിത്രത്തില്‍ ഇമ്രാനുള്ള താല്‌പര്യത്തെയും ടിപ്പുസുല്‍ത്താനോടുള്ള അദ്ദേഹത്തിന്റെ ആരാധനയെയും പുകഴ്‌ത്തിയായിരുന്നു തരൂരിന്റെ ട്വീറ്റ്‌.

ടിപ്പുസുല്‍ത്താനോടുള്ള തന്റെ ആരാധനയെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ജന്മദിനമായ മെയ്‌ 4നാണ്‌ ഇമ്രാന്‍ ഖാന്‍ ട്വീറ്റ്‌ ചെയ്‌തത്‌. അടിമത്തത്തെക്കാള്‍ നല്ലത്‌ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടി മരിക്കുന്നതാണെന്ന ടിപ്പുവിന്റെ ആദര്‍ശം തന്നെ സ്വാധീനിച്ചെന്ന തരത്തിലായിരുന്നു ഇമ്രാന്റെ പോസ്‌റ്റ്‌. ഇതിന്‌ പ്രതികരണമെന്ന നിലയിലാണ്‌ ശശി തരൂരിന്റെ ട്വീറ്റ്‌. ‘ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച്‌ അറിയാനുള്ള ഇമ്രാന്‍ ഖാന്റെ താല്‌പര്യം ആത്മാര്‍ത്ഥമാണ്‌, എനിക്ക്‌ നേരിട്ടറിയാം. അദ്ദേഹം വായിക്കുകയും കരുതല്‍ വയ്‌ക്കുകയും ചെയ്യുന്നുണ്ട്‌. മഹാനായ ടിപ്പുസുല്‍ത്താനെക്കുറിച്ച്‌ ഓര്‍മ്മിക്കാന്‍ ഒരു പാക്‌ നേതാവ്‌ വേണ്ടി വന്നു എന്നത്‌ അപ്പോഴും നിരാശാജനകമാണ്‌.’ ഇതായിരുന്നു തരൂരിന്റെ ട്വീറ്റ്‌.

ഇതിനെതിരെ കർണ്ണാടക ബിജെപി നേതാക്കൾ രംഗത്തെത്തി. ബിജെപി എം പി ചന്ദ്രശേഖര്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ കര്‍ണാടകയില്‍ ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷിച്ചു തുടങ്ങിയതിനെ പരോക്ഷമായി പരാമര്‍ശിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button