സ്‌കോൾ കേരള-നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ.) നാലാം ബാച്ചിന്റെ പൊതുപരീക്ഷ ജൂൺ രണ്ടിന് ആരംഭിക്കും. പ്രായോഗിക പരീക്ഷ ജൂൺ രണ്ട്, എട്ട്, ഒൻപത്, 15 തിയതികളിലും, തിയറി പരീക്ഷ ജൂൺ 16, 22, 23, 29, 30 തീയതികളിലും അതത് പഠന കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷാ ഫീസ് പിഴ കൂടാതെ മേയ് പത്ത് മുതൽ 16 വരെയും 20 രൂപ പിഴയോടെ മെയ് 17 മുതൽ 20 വരെയും സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകളിൽ അടയ്ക്കാം. 700 രൂപയാണ് ആകെ പരീക്ഷ ഫീസ്. www.scolekerala.org എന്ന വെബ്‌സൈറ്റിൽ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ജനറേറ്റ് ചെയ്‌തെടുക്കുന്ന ചെലാനിൽ ആണ് ഫീസ് അടയ്‌ക്കേണ്ടത്. സ്‌കോൾ കേരള വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അപേക്ഷാഫോറം പൂരിപ്പിച്ച്, ഫീസ് ഒടുക്കിയ അസൽ ചെലാൻ, സ്‌കോൾ അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിൻസിപ്പാൾമാർക്ക് അപേക്ഷ സമർപ്പിക്കണം.
ഇന്റേണൽ പരീക്ഷക്ക് 40% മാർക്കും സമ്പർക്ക ക്ലാസിൽ പങ്കെടുത്ത 75% ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. ഡി.സി.എ. ഒന്ന് മുതൽ മൂന്ന് വരെ ബാച്ചുകളിൽ കോഴ്‌സ് പൂർത്തിയാക്കിയവരിൽ പരീക്ഷാ ഫീസ് അടയ്ക്കാത്തവർക്കും മുൻ പരീക്ഷകളിൽ നിർദിഷ്ട യോഗ്യത നേടാത്തവർക്കും നിബന്ധനകൾക്ക് വിധേയമായി ജൂണിലെ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾക്ക് www.scolekerala.org. ഫോൺ: 0471-2342950, 2342271.
Post Your Comments