Latest NewsSaudi ArabiaGulf

റമദാന്‍ കാലത്തിന് തുടക്കമായതോടെ മക്ക, മദീന ഹറമുകളിലേക്ക് പ്രവഹിക്കുന്നത് ലക്ഷ്യങ്ങള്‍

മക്ക : പുണ്യ മാസമായ റമദാന്‍ കാലത്തിന് തുടക്കമായതോടെ മക്ക, മദീന ഹറമുകളിലേക്ക് പ്രവഹിക്കുന്നത് ലക്ഷങ്ങള്‍. രാത്രിയിലെ പ്രത്യേക നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ മക്ക, മദീന ഹറമുകളിലേക്ക് തീര്‍ഥാടകരൊഴുകിയതോടെ മുറ്റത്തും സൌകര്യമൊരുക്കി. മുഴുവന്‍ കവാടങ്ങളും തീര്‍ഥാടകര്‍ക്കായി തുറന്നിട്ടിട്ടുണ്ട്.

ഉംറ തീര്‍ഥാടകരുടെ പ്രവാഹം ശക്തമായതോടെ ആവശ്യമായ ക്രമീകരണങ്ങളുണ്ട് ഹറമില്‍. ഇരു ഹറമുകളുടേയും കവാടങ്ങള്‍ പൂര്‍ണമായും തുറന്നിട്ടു.

ഹറമിനകത്തും പുറത്ത് മുറ്റങ്ങളിലും സേവനത്തിനായി സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. മക്കയില്‍ എല്ലാ നിലകളിലും നമസ്‌കാര സൌകര്യം ഒരുക്കി. തീര്‍ഥാടക-വിശ്വാസി ലക്ഷങ്ങളെ നിയന്ത്രിക്കാന്‍ പതിനായിരത്തിലേറെ സുരക്ഷാ ഉദ്യേഗസ്ഥരാണ് ഷിഫ്റ്റടിസ്ഥാനത്തില്‍ ജോലിക്ക്. റോഡുകളിലും ആവശ്യമായ ക്രമീകരണമുണ്ട്. ഇന്നു മുതല്‍ ഹറമിന്റെ മുഴുവന്‍ മുറ്റങ്ങളും തീര്‍ഥാടകരാല്‍ നിറയും.

shortlink

Post Your Comments


Back to top button