തിരുവനന്തപുരം : ദേശീയപാത വികസന പദ്ധതിയിൽ സർക്കാർ മുൻകയ്യെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വികസന വിഷയത്തിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു.
വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രം കേരളത്തെ തഴയുന്നു. തങ്ങൾക്ക് ഉചിതമായിടത്ത് വികസനം എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്രസർക്കാരിൽ നിന്ന് അർഹതപ്പെട്ട വിഭവങ്ങൾ നമുക്ക് ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
ദേശീയപാത വികസനം ഏറെക്കാലം മുടങ്ങി കിടന്നു. സ്ഥലം എറ്റെടുക്കൽ ആയിരുന്നു പ്രധാന തടസം. എന്നാൽ ലഭ്യമാകുന്ന മികച്ച സാങ്കേതിക വിദ്യയും മൂലധനവും സംസ്ഥാന സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. പ്രതിസന്ധികൾ മറികടക്കുന്നതിന് ഇടതു സർക്കാർ ആവശ്യമായ നടപടികൾ അതിവേഗം പൂർത്തിയാക്കി. ഇതിനിടെയാണ് ദേശീയപാതാ വികസനത്തിൽ കേരളത്തെ തഴയുന്ന സമീപനം വന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു
Post Your Comments