കൊച്ചി: സംസ്ഥാനത്തെത്തിയ ഐഎസ് ഭീകരവാദികള്‍ ഒളിത്താവളമാക്കിയത് ഓണ്‍ലൈന്‍ റൂം ബുക്കിംഗിലൂടെയുള്ള ഹോം സ്റ്റേകളിലെന്ന് രഹസ്യാന്വേഷണ നിരീക്ഷണം. യാതൊരു സുരക്ഷാ നിബന്ധനകളുമില്ലാതെ ആര്‍ക്കും സംസ്ഥാനത്തെവിടെയും താവളമൊരുക്കാവുന്ന വിധമാണ് ഓണ്‍ ലൈന്‍ റൂം ബുക്കിങ് ഹോം സ്റ്റേകളുടെ പ്രവര്‍ത്തനം എന്നുമാണ് പുറത്ത് വരുന്ന വിവരങ്ങള്‍
ആയിരക്കണക്കിന് ഹോട്ടലുകള്‍ ഓണ്‍ലൈന്‍ റൂം ബുക്കിംഗ് ആപ്പുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ ഇ മെയില്‍ വിലാസത്തിലൂടെ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് മറ്റാരുടെയെങ്കിലും മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് ഒടിപി സ്വീകരിച്ചും കാര്യമായ സുരക്ഷാ പരിശോധനകളിലേക്കൊന്നും കടക്കാതെ എവിടെയും റൂം ബുക്ക് ചെയ്യാം.
നിലവില്‍ ഓണ്‍ ലൈന്‍ ബുക്കിംഗ് സ്വീകരിച്ച ഹോട്ടലുകളില്‍ എത്തിയാല്‍ ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിരവധി പേര്‍ക്ക് അവിടെ തങ്ങാം. ഈ സൗകര്യമാണ് കേരളത്തിലും എത്തിയതായി വിവരം ലഭിച്ചിട്ടുള്ള ശ്രീലങ്കന്‍ സ്ഫോടനത്തിനുപിന്നിലെ തീവ്രവാദികള്‍ ഉപയോഗപ്പെടുത്തിയതെന്നാണ് പ്രാഥമിക സൂചനകള്‍.
ശ്രീലങ്കന്‍ ആര്‍മി ചീഫ് തീവ്രവാദ പരിശീലനത്തിനായി ഇവര്‍ കൊച്ചിയിലെത്തിയതായി വെളിപ്പെടുത്തിയിരുന്നു. 2017 ല്‍ രണ്ടുചാവേറുകളാണ് ഇന്ത്യയിലെത്തിയിരുന്നത്. ഓണ്‍ലൈന്‍ റൂം ബുക്കിംഗ് ആപ്പുകളിലെ ഹോട്ടല്‍ റൂമുകളില്‍ കാര്യമായ സുരക്ഷാ പരിശോധനകള്‍ നടക്കാറില്ല എന്നതാണ് വസ്തുത
Post Your Comments