അബുദാബി : യുഎഇയില്‍ സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് മാത്രം ഹാപ്പിനസ് ബസ്. ലേബര്‍ ക്യാംപിലെ തൊഴിലാളികള്‍ക്കായാണ് ഹാപ്പിനസ് ബസ്. ജോലി സ്ഥലത്തേക്കും തിരിച്ചും കൊണ്ടുപോകുന്ന ബസില്‍ എസി ഉള്‍പ്പെട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് തൊഴിലാളികളുടെ സന്തോഷം ഇരട്ടിപ്പിച്ചത്. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണിത്. മനുഷ്യവിഭവ സ്വദേശിവല്‍കരണ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്ന് നൂതന പദ്ധതി ഉദ്ഘാടനം ചെയ്തു.
ശീതീകരണ സംവിധാനത്തിന് പുറമേ ഫാന്‍, തണുത്ത കുടിവെള്ളം, വൈഫൈ സംവിധാനം, ഫസ്റ്റ് എയ്ഡ് ബോക്സ്, അത്യാഹിതമുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള വാതില്‍, ട്യൂബില്ലാത്ത ടയര്‍ തുടങ്ങി തൊഴിലാളി ബസിനെ അടിമുടി പരിഷ്കരിച്ചാണ് സന്തോഷ ബസാക്കി മാറ്റിയത്. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഈ ആനുകൂല്യം. എമിറേറ്റിലുടനീളം ഹാപ്പിനസ് ബസ് കര്യം വ്യാപിപ്പിക്കുമെന്ന് മന്ത്രാലയത്തിലെ പരിശോധനാ വിഭാഗത്തിലെ മാര്‍ഗനിര്‍ദേശ ഡയറക്ടര്‍ ഖാസിം മുഹമ്മദ് ജമില്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനാണിതെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും പറഞ്ഞു.
Post Your Comments