കുറുപ്പംപടി: അടുത്ത വേനലിനെ അതിജീവിക്കാന്‍ കുളവും കിണറും നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് പൊങ്ങിന്‍ ചുവട്. ‘ഈ വര്‍ഷം 200 പുതിയ കുളങ്ങള്‍’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളവും കിണറും നിര്‍മിക്കുന്നത്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പെട്ടവര്‍, ദാരിദ്യരേഖക്കു താഴെയുള്ളവര്‍, അഞ്ചേക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ എന്നിവര്‍ക്ക് അവരുടെ വസ്തുവില്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കുളം നിര്‍മിച്ചു നല്‍കുന്നതാണ് പദ്ധതി. ഭൂമിയുടെ ലഭ്യതക്കും കിടപ്പിനുമനുസൃതമായി കുളവും നിര്‍മിച്ചു നല്‍കും. നിലവില്‍ പൊങ്ങിന്‍ ചുവട് കോളനിയില്‍ രണ്ട് കിണറുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. കൂടാതെ രണ്ട് കുളം കുഴിക്കുന്നതും പരിഗണനയിലാണ്.
ജില്ലയിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനും ജലസംരക്ഷണം ഉറപ്പാക്കുന്നതിനും ജലസമൃദ്ധി 2019 ല്‍ ഉള്‍പ്പെടുത്തി ആവിഷ്‌കരിച്ചതാണ് ‘ഈ വര്‍ഷം 200 പുതിയ കുളങ്ങള്‍’ എന്ന പദ്ധതി. കൂവപ്പടി ബ്ലോക്കിലെ എല്ലാ പഞ്ചായത്തിലും മൂന്ന് കുളം വീതമെങ്കിലും നിര്‍മിക്കാനാണ് നിര്‍ദ്ദേശം. അപേക്ഷ ലഭിക്കുന്നതിന് അനുസരിച്ച് എണ്ണം കൂട്ടും. കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ആലാട്ടുചിറയില്‍ കുളം നിര്‍മിച്ച് കൊണ്ടായിരുന്നു ജില്ലയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. കൃഷി ആവശ്യത്തിനുള്ള ജലലഭ്യതയ്ക്കായി ഫാം പോണ്ട് ആണ് ഇവിടെ നിര്‍മിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ഹരിത കേരളം മിഷന്‍, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മഴക്കാലത്ത് മണ്ണൊലിപ്പ് തടയാനായി പൊങ്ങിന്‍ ചുവട് കോളനിയില്‍ കല്ല് കയ്യാല നിര്‍മിക്കുന്നതും പരിഗണനയിലാണ്
Post Your Comments