Latest NewsOman

വോഡാഫോൺ സേവനങ്ങൾ ഇനി ഒമാനിലും

മസ്‌ക്കറ്റ്: ഒമാനിലെ മൂന്നാമത് മൊബൈല്‍ കമ്യൂണിക്കേഷന്‍ ഓപറേറ്റര്‍ കമ്പനിയായി വോഡാഫോൺ. വോഡാഫോണുമായി കരാര്‍ ഒപ്പുവച്ചതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സേവനം ഉടന്‍ ആരംഭിക്കുമെന്നും ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. മൂന്നാമത് മൊബൈല്‍ സേവനദാതാവായി സ്വദേശി കമ്പനിയാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കമ്പനിയുടെ കീഴിലാകും വോഡാഫോണ്‍ ടെലികോം കമ്പനി പ്രവര്‍ത്തിക്കുക. അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നിലവില്‍ അർധ സര്‍ക്കാര്‍ സ്ഥാപനമായ ഒമാന്‍ ടെലും സ്വകാര്യ കമ്പനിയായ ഒറീഡോയുമാണ് ടെലികോം സേവനങ്ങള്‍ ലഭ്യമാക്കിവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button