Latest NewsKerala

ഏരിയകമ്മിറ്റി അംഗം പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി, അന്വേഷണത്തിന് മൂന്നംഗ കമ്മിഷനെ നിയോഗിച്ച് സിപിഎം

ഇടുക്കി:ഫണ്ട് പിരിക്കാന്‍ വീട്ടില്‍ എത്തിയ ഏരിയ കമ്മിറ്റി അംഗം, പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സിപിഎം.

ഏരിയാ കമ്മിറ്റി അംഗം അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ഹൈറേഞ്ചിലെ പ്രമുഖ നേതാവിനെതിരെ സിപിഎംശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന.

സംഭവം ഇങ്ങനെയാണ്-

ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് പാര്‍ട്ടി ഫണ്ട് പിരിക്കാന്‍ പ്രവര്‍ത്തകന്റെ വീട്ടിലെത്തിയ നേതാവിനോടും സംഘത്തോടും പിന്നീട് പണം നല്‍കാമെന്ന് പാര്‍ട്ടി പ്രവര്‍ത്തകനായ ഗൃഹനാഥന്‍ പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം നേതാവ് ഒറ്റയ്ക്ക് വീട്ടിലെത്തി.എന്നാല്‍ അന്ന് ഗൃഹനാഥന്‍ സ്ഥലത്തുണ്ടായിരുന്നില്ല.

വീട്ടിലെത്തിയ നേതാവ് കുടിക്കാന്‍ വെള്ളം വേണമെന്നാവശ്യപ്പെട്ട ശേഷം വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഏരിയാ കമ്മിറ്റിക്കും ജില്ലാ നേതൃത്വത്തിനും ഇതുസംബന്ധിച്ച് ഗൃഹനാഥന്‍ നേരത്തെ തന്നെ പരാതി നല്‍കുകയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംഭവം പാര്‍ട്ടിക്കുള്ളില്‍ വന്‍ വിവാദമായിട്ടും മൂടിവയ്ക്കാനുള്ള ശ്രമം നടന്നു. ഒടുവില്‍ തിരഞ്ഞെടുപ്പിന് ശേഷം നേതാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉന്നത നേതാക്കള്‍ ഗൃഹനാഥന് ഉറപ്പു നല്‍കി.അന്വേഷണം നേരത്തെയും മറ്റുചില കാര്യങ്ങളുമായി ബന്ധപ്പെട്ട് ഏരിയാ കമ്മിറ്റി അംഗം കൂടിയായ നേതാവിനെതിരെ ആരോപണമുയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button