ന്യൂഡല്‍ഹി: റഫാല്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. രണ്ട് മണിക്കാണ് ഹര്‍ജി സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തിരുന്നത്. ഹര്‍ജിക്കാരില്‍ ഒരാളായ പ്രശാന്ത് ഭൂഷന്‍ വാദം തുടങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധിക്കെതിറെയുള്ള കോടതി അലക്ഷ്യ ഹര്‍ജി എന്ത് കൊണ്ട് ഇന്ന് ലിസ്റ്റ് ചെയ്തില്ലെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അത് വേറെ വദം കേള്‍ക്കാന്‍ കോടതി കഴിഞ്ഞ തവണ ഉത്തരവിട്ടിരുന്നു എന്നായിരുന്നു മറുപടി. എന്നാല്‍ റഫാല്‍ പുനപരിശോധാ ഹര്‍ജിയും രാഹുല്‍ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ കേസും ഒരുമിച്ച് കേള്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതേ തുര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവരുടെ ബഞ്ചാണ് ഇന്ന് റഫാല്‍ പുനഃപരിശോധന ഹരജി പരിഗണിക്കാനിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പുതിയ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രം സമയം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച ഈ സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിച്ചു. റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന ഡിസംബര്‍ 14 ലെ വിധി പുനപരിശോധിക്കരുത്. മാധ്യമ വാര്‍ത്തകളും മോഷ്ടിക്കപ്പെട്ട അപൂര്‍ണ്ണ രേഖകളുമാണ് ഇപ്പോള്‍ കോടതി മുന്‍പാകെ ഉള്ളത്. പ്രതിരോധ മന്ത്രാലയത്തിന്റെ ഈ രഹസ്യ ഫയല്‍ കുറിപ്പുകള്‍ അന്തിമ തീരുമാനം ആയിരുന്നില്ലെന്ന് സത്യവാങ്മുലത്തില്‍ പറയുന്നു.
Post Your Comments