കൊച്ചി: കല്ലട ബസിൽ യാത്രക്കാർക്ക് നേരെ മർദ്ദനം ഉണ്ടായ സാഹചര്യത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടി സ്മാർട് ബസ് കൊച്ചിയിൽ പ്രാവർത്തികമായി.
നിരീക്ഷണ ക്യാമറ, അടിയന്തര സാഹചര്യങ്ങളിൽ പോലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും സഹായം സെക്കന്റുകൾക്കുള്ളിൽ തേടാൻ പാനിക് ബട്ടണുകൾ, യാത്രാ വിവരങ്ങളും വാർത്തകളും അറിയാൻ ഡിജിറ്റൽ സ്ക്രീൻ, പണം നൽകി ടിക്കറ്റെടുക്കുന്നതിനു പകരം സ്മാർട് കാർഡ് എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ബസിലുണ്ടാകും.
4 ബസിലാണ് ഈ സൗകര്യമുള്ളത്. മൂന്നു ബസിൽ കൂടി അടുത്ത ദിവസങ്ങളിൽ ഈ സൗകര്യങ്ങൾ സജ്ജമാക്കും. 4 മാസത്തിനുള്ളിൽ ബസ് കൂട്ടായ്മയിലെ 1000 ബസുകളും സ്മാർട് ആക്കി മാറ്റും. 5 പാനിക് ബട്ടണുകളാണ് സ്മാർട് ബസുകളിലുള്ളത്.അഞ്ചിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ഈ ബട്ടണുകളിൽ അടിയന്തര സാഹചര്യങ്ങളിൽ അമർത്തിയാൽ സമീപത്തെ പോലീസ് സ്റ്റേഷനിലേക്കും മോട്ടോർ വാഹന വകുപ്പ് ഓഫിസിലേക്കും സന്ദേശമെത്തും.
അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ബട്ടണുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടിയുണ്ടാവും. ഇതിനായി ക്യാമറയുടെ സഹായവും തേടും. രണ്ട് ക്യാമറകളാണ് ബസിനുള്ളിൽ സ്ഥാപിക്കുക. യാത്രക്കാരെ മുഴുവന്‍ ഈ ക്യാമറയിലൂടെ കാണാന്‍ സാധിക്കും.
കൊച്ചി മെട്രോയുടെ ഫീഡർ സർവീസുകൾ എന്ന നിലയിൽ രൂപവൽക്കരിച്ച ബസ് കൂട്ടായ്മയ്ക്കു കീഴിലുള്ള ബസുകളിലാണ് ഈ സൗകര്യങ്ങൾ കഴിഞ്ഞ ദിവസം മുതൽ നടപ്പാക്കി തുടങ്ങിയത്.
Post Your Comments