Latest NewsNewsSaudi ArabiaGulf

റമദാന്‍; സൗദിയില്‍ തടവുകാര്‍ക്ക് പൊതുമാപ്പ്

റിയാദ്: വിശുദ്ധ റമദാനോട് അനുബന്ധിച്ചു തടവുകാര്‍ക്ക് സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചു. കുടുംബാംഗങ്ങളോടൊപ്പം റമദാന്‍ ചിലവഴിക്കുന്നതിനു അവസരമൊരുക്കുന്നതിനാണ് സ്വദേശികളും വിദേശികളും അടക്കമുള്ള തടവുകാരെ പൊതുമാപ്പു നല്‍കി വിട്ടയക്കുന്നത്. നിശ്ചിത വ്യവസ്ഥകള്‍ പൂര്‍ണമായവരെയാകും റമദാനോട് അനുബന്ധിച്ചുള്ള പൊതുമാപ്പില്‍ വിട്ടയക്കുക.

പൊതുമാപ്പിന് അര്‍ഹരായ വിദേശികളെ സ്വദേശത്തേക്കു തിരിച്ചയക്കും. നിരവധി തടവുകാര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്. പൊതുമാപ്പിന് അര്‍ഹരായ തടവുകാരുടെ ആദ്യ ബാച്ചിനെ വിവിധ പ്രവിശ്യകളിലെ ജയിലുകളില്‍ നിന്ന് ഉടന്‍ വിട്ടയ്്ക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യ സുരക്ഷക്ക് ഭീഷണിയായ കുറ്റകൃത്യങ്ങളിലും കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വലിയ കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ടവര്‍ക്കു പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. ജയില്‍ വകുപ്പ്, പൊലീസ്, ഗവര്‍ണററേറ്റ്, പാസ്‌പോര്‍ട്ട് വിഭാഗം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ പ്രത്യേക കമ്മിറ്റികളാണ് പൊതുമാപ്പിന് അര്‍ഹരായവരെ കണ്ടെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button