കൊച്ചി•കാസർഗോഡ് ജില്ല ഒഴികെയുള്ള കേരളത്തിലെ ദേശീയ പാതകളുടെ വീതി കൂട്ടലും സൗന്ദര്യവത്കരണവും നിർത്തിവയ്ക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഇപ്പോൾ എടുത്തിട്ടു തീരുമാനം കേന്ദ്രമന്ത്രി നിതിൻ ഖഡ്കരി ഇക്കാര്യത്തിൽ പല തവണ പാർലെമെന്റിൽ നല്കിയിട്ടുള്ള ഉറപ്പുകളിൽ നിന്നുള്ള പിന്നോട്ടു പോക്കാണെന്ന് പ്രൊഫ. കെ.വി. തോമസ് കേന്ദ്രമന്ത്രിക്കയച്ച കത്തിൽ സൂചിപ്പിച്ചു.
കേരളത്തിന്റെ വികസനത്തിന് വലിയൊരളവ് വരെ ഉപകാരപ്രദമായ ദേശീയ പാത വികസനം സംബന്ധിച്ച് സംസ്ഥാന സർക്കാരിനും കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾക്കും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും നിരവധി പ്രാവശ്യം കേന്ദ്ര സർക്കാർ നല്ലിയിട്ടുള്ള വാഗ്ദാനങ്ങളുടെ ലംഘനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും എം.പി. കത്തിൽ സൂചിപ്പിച്ചു.
Post Your Comments