ജറുസലം: ഗാസയില്‍ ഇസ്രായേലിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 23 ആയി. കൊല്ലപ്പെട്ടവരില്‍ ര്‍ഭിണിയും 14 മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. ഇതില്‍ ഏഴു പേര് ഹമാസ് തീവ്രവാദികളാണ്. അതേസമയം ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളില്‍ ഇസ്രയേലില്‍ നാലു പേര് കൊല്ലപ്പെട്ടു. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഗാസയുടെ ആക്രമണത്തില്‍ ഇസ്രലി പൗരന് കൊല്ലപ്പെട്ടത്.
ഇതിനോടകം 600 റോക്കറ്റ് ആക്രമണങ്ങളാണ് ഗാസയില്‍ നിന്നുണ്ടായത്. 220 പലസ്തീന് കേന്ദ്രങ്ങളില്‍ വ്യോമ, പീരങ്കി ആക്രമണങ്ങള്‍ നടത്തി ഇസ്രയേല്‍ തിരിച്ചടിച്ചു. ഹാമാസിന് ശക്തമായ തിരിച്ചടി നല്കാന് സൈന്യത്തിന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഉത്തരവുണ്ച്. ഇതിനായി ടാങ്കുസേനയെയും കാലാള്‍പ്പടയെയും ഇസ്രയേല്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
ഗാസയില്‍ ഇസ്രയേലിന്റെ സാന്പത്തിക ഉപരോധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പലസ്തീന് യുവാവ് വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും രംഗത്തിയപ്പോള്ഇസ്രയേലിനു സ്വരക്ഷയ്ക്ക് വേണ്ട നടപടി സ്വീകരിക്കാന്‍ അവകാശമുണ്ടെന്നാണ് യുഎസ് നിലപാട്.
Post Your Comments