Latest NewsInternational

ടൂറിസം മേഖലയില്‍ ചൈന മാതൃകയാകുന്നു; ഈ വര്‍ഷം ഉണ്ടായത് കോടികളുടെ വര്‍ധനവ്

ചൈനയിലെ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ്. 117.67 ബില്ല്യണ്‍ യുവാന്‍ അതായത് ഏകദേശം പന്ത്രണ്ടായിരം കോടി രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ചൈനയുടെ തലസ്ഥാനമായ ബീജിങില്‍ 6.85 ബില്ല്യന്‍ ടൂറിസ്റ്റുകാരാണ് കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഹോര്‍ട്ടി കള്‍ച്ചര്‍ എക്‌സ്പിഷന് മാത്രം എത്തിയത്. മെയ് മാസത്തില്‍ നാല് ദിവസം നീണ്ട് നില്‍ക്കുന്ന ഫെസ്റ്റിന് ഏതാണ്ട് 320,000 ടൂറിസ്റ്റുകാരെയാണ് ചൈന പ്രതീക്ഷിക്കുന്നത്. ഗിരിയി തിയറ്റര്‍,ചൈനീസ് പവലിയന്‍, ഇന്റര്‍നാഷണല്‍ പവലിയന്‍, തുടങ്ങി നിരവധി സ്ഥലങ്ങളാണ് ഇവിടെ ജനപ്രീതി ആര്‍ജിച്ചിരിക്കുന്നത്. ദിവസേന ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഇവിടെക്ക് എത്തുന്നതും.

കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ വളര്‍ച്ച നേടിയ ചൈനയുടെ ടൂറിസ്റ്റ് മേഖല മറ്റ് രാജ്യങ്ങളെ പോലും കിടപിടിക്കുന്നു. സഞ്ചാരികള്‍ കൂടുതല്‍ എത്തുന്ന മെയ് മാസത്തിലും ടൂറിസ്റ്റ് മേഖല വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. ടൂറിസ്റ്റ് മേഖലയില്‍ മികച്ച നേട്ടമാണ് ചൈന കൈവരിക്കുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ടി നിരവധി കലാപരിപാടികളും, പ്രദര്‍ശനങ്ങളും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. മധ്യകിഴക്കന്‍ യൂറോപ്പ് രാജ്യങ്ങളില്‍ നിന്ന് 132 വ്യത്യസ്ഥ പ്രദര്‍ശനങ്ങളും നാടന്‍ കലാരൂപങ്ങളും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് ദിനങ്ങള്‍ ആഘോഷിക്കാന്‍ എത്തിയ സഞ്ചാരികളേക്കാള്‍ പതിമടങ്ങ് വര്‍ധനയാണ് ഇത്തവണ ഉണ്ടാവുകയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നതും.കൂടുതല്‍ സഞ്ചാരികളും ആശ്രയിക്കുന്നത് റെയില്‍ ഗതാഗത്തത്തെയാണ് .ഇത് റെയില്‍വേക്കും മികച്ച നേട്ടമാണ് ഉണ്ടാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button