NewsGulf

ദുബായിയില്‍ വൈ-ഫൈ സൗജന്യമായി ആസ്വദിക്കാം

ദുബായ്: ദുബായിയില്‍ പന്ത്രണ്ടിടങ്ങളില്‍ സൗജന്യ വൈഫൈ സേവനം വരുന്നു. പൊതുജനങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാകും. ജനത്തിരക്ക് കൂടുതലുള്ള വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് വൈഫൈ സേവനം ലഭിക്കുക. ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സൗജന്യ വൈഫൈ സേവനം. മെട്രോസ്‌റ്റേഷനുകളും ബസ് സ്റ്റോപ്പുകളും ഉള്‍പ്പെടെയാണ് പദ്ധതി. അടുത്ത വര്‍ഷമാണ് സൗജന്യ വൈഫൈ സേവനം നിലവില്‍ വരിക.

ദുബായി മാള്‍, മദീനത്ത് ജുമൈറ, മാള്‍ ഓഫ് ദി എമിറേറ്റസ് , ദുബായി വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ വരുന്നത്. ദുബായി മെട്രോയുടെ മുഴുവന്‍ സ്‌റ്റേഷനുകളിലും വൈഫൈ സൗജന്യമായി ലഭിക്കും. നൂറോളം ബസ് സ്‌റ്റോപ്പുകളിലും സൗജന്യ സേവനം ലഭ്യമാക്കും. ദുബായി കൈറ്റ് ബീച്ചിലും സൗജന്യ വൈഫൈ സേവനം ലഭിക്കും. നാദി അല്ഖൂ സ് എ4 ല്‌പെയ്‌സ്, ദേര സിറ്റി സെന്റര്‍, ജുമൈറ ബീച്ച് റസിഡന്റസ് തുടങ്ങിയ സ്ഥലങ്ങളാണ് സൗജന്യ വൈഫൈ ലഭിക്കുന്ന മറ്റ് കേന്ദ്രങ്ങള്‍.

അടുത്ത വര്‍ഷം അവസാനത്തോടുകൂടി എമിറേറ്റില്‍ എല്ലായിടത്തും സൗജന്യ വൈഫൈ സംവിധാനം ലഭ്യമാക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്. സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും അടക്കം സൗജന്യ വൈഫൈ സേവനം നല്‍കാനാണ് പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button