കൊച്ചി: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുമ്ബോള്‍ മരിച്ചത് 282 തടവുകാര്‍. ഇതില്‍ അസ്വാഭാവിക മരണം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതു വരെയും നടപടിയായില്ല. ഇവരുടെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ധനസഹായവും ഇതുവരെ വിതരണം ചെയ്തിട്ടില്ല. തടവിലിരിക്കവേ മരിച്ചവരുടെ ആകെ കണക്ക് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ശേഖരിച്ച് സൂക്ഷിച്ചിട്ടുമില്ല.
2011 ഏപ്രില്‍ 1 മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ കണക്കാണിത്. സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലായി മരിച്ചത് 174 പേരാണ്. 10 ജില്ലാ ജയിലുകളിലായി മരിച്ചത് 41 പേരും 29 സബ് ജെയിലുകളിലായി മരിച്ചത് 67 പേരുമാണ്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് 95 പേര്‍.
Post Your Comments