ബ്രസീല്‍: ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 15 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബ്രസീലിലെ ആമസോണ്‍ സംസ്ഥാനത്ത് ഞായറാഴ്ചയാണ് സംഭവമുണ്ടായത്.
സംസ്ഥാന തലസ്ഥാനമായ മാനൗസില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജയിലില്‍ പ്രാദശിക സമയം രാവിലെ 11 മണിയോടെയാണ് സംഘര്‍ഷം നടന്നത്. സന്ദര്‍ശകരെ അനുവദിക്കുന്ന സമയത്തായിരുന്നു ഏറ്റുമുട്ടല്‍. അതേസമയം സന്ദര്‍ശകര്‍ വന്ന സമയത്ത് ആരും കൊല്ലപ്പെട്ടിരുന്നില്ലെന്ന് കേണല്‍ മാര്‍ക്കോസ് വിന്‍സിയസ് അല്‍മേഡ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. ആക്രമണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു.
2017ല്‍ ഇതേ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി 56 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 20 മണിക്കൂറോളമാണ് സംഘര്‍ഷം തുടര്‍ന്നത്. ജയിലില്‍ തടവുകാര്‍ കഴിയുന്നതില്‍ ഏറ്റവും കൂടുതലുള്ളത് ബ്രസീലിലാണ്. തടവുകാരുടെ എണ്ണത്തില്‍ ബ്രസീല്‍ ലോക ജനസംഖ്യയില്‍ മൂന്നാംസ്ഥാനത്താണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2016 ജൂണ്‍ വരെ 726712 പേരാണ് ജയിലിലുള്ളത്.
Post Your Comments