മുംബൈ : സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം കിട്ടാതെ മൂന്ന് പേർ മരിച്ചു.നോയിഡ സെക്ടര്‍ 39-ലെ വാടകയ്ക്കെടുത്ത കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുമ്പോഴാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ കെട്ടിടം നിര്‍മ്മിച്ചയാളെയും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിഷപ്പുക ശ്വസിച്ചാണ് ശുചീകരണ തൊഴിലാളികള്‍ മരിച്ചത്. ഇന്നലെ അര്‍ധരാത്രി വരെ സെപ്റ്റിക് ടാങ്കിനുള്ളില്‍ ശുചീകരണം നടത്തുകയായിരുന്നു തൊഴിലാളികൾ. ഈ സമയം ഒരാൾ ബോധരഹിതനായി വീഴുകയും ചെയ്തിരുന്നു. ഇയാളെ രക്ഷിക്കാന്‍ സെപ്റ്റിക് ടാങ്കിന് ഉള്ളിലേക്ക് ഇറങ്ങിയ മറ്റ് രണ്ട് തൊഴിലാളികളും വിഷപ്പുക ശ്വസിച്ച് മരിക്കുകയായിരുന്നു.
മുംബൈയിൽ ഇത് സ്ഥിര സംഭവമായി മാറിയിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ജോലി ചെയ്ത ഇവര്‍ക്ക് ഓക്സിജന്‍ മാസ്ക് പോലും നല്‍കിയിരുന്നില്ല. തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയി.
Post Your Comments