Latest NewsKerala

ഭീകരർ കേരളത്തിലും എത്തിയിരുന്നു; ശ്രീലങ്കൻ സേനാ തലവന്റെ വെളിപ്പെടുത്തൽ

കൊളംബോ : ശ്രീലങ്കൻ സ്ഫോടന പാരമ്പരയുമായി ബന്ധമുള്ള ഭീകരർ കേരളത്തിലും എത്തിയിരുന്നുവെന്ന് ശ്രീലങ്കൻ സേനാ തലവന്റെ വെളിപ്പെടുത്തൽ.ലെഫ് : ജന.മഹേഷ് സേന നായകയുടേതാണ് പ്രതികരണം.കേരളത്തിൽ എത്തിയതിന്റെ ഉദ്ദേശം വ്യക്തമല്ല.എത്തിയത് പരിശീലനത്തിനോ ശൃംഖല വിപുലീകരണത്തിനോ എന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെത്തിയ ഭീകരർ കാശ്‌മീർ, കേരളം, ബംഗളൂരു എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയെന്ന് ലങ്കൻ മഹേഷ് സേനാനായകെ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

ഈസ്‌റ്റർ ദിനത്തിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഒമ്പത് ചാവേറുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടുകൾ അവഗണിച്ചതാണ് ഇത്രയും വലിയ ആക്രമണത്തിന് കാരണമായതെന്നാണ് ആരോപണം. ഇക്കാര്യം സൈനിക മേധാവിയും സമ്മതിക്കുന്നുണ്ട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ രഹസ്യ വിവരം നൽകിയിരുന്നെങ്കിലും വിവിധ അന്വേഷണ ഏജൻസികൾ തമ്മിലുള്ള ആശയ വിനിമയത്തിലെ വിടവ് വലിയ തിരിച്ചടിയായെന്നാണ് മഹേഷ് സേനാനായകയുടെ പക്ഷം.

അതേസമയം, ശ്രീലങ്കയിൽ ആക്രമണം നടത്തിയ ചാവേറുകളിൽ രണ്ട് പേരെങ്കിലും 2017ൽ ഇന്ത്യ സന്ദർശിച്ചിരുന്നുവെന്നാണ് ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ കണക്കുകൂട്ടൽ. എന്നാൽ ഇത് സംബന്ധിച്ച് ശ്രീലങ്കയിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button