ഗൂഗിളിന്റെ കീഴിലുള്ള സര്‍വീസുകളിൽ കടന്നുകൂടിയ ഭീകരരെ നേരിടാൻ കോടിക്കണക്കിന് ഡോളറാണ് ഓരോ മാസവും ചിലവാക്കുന്നത്. 2019 ൽ ആദ്യത്തെ മൂന്നു മാസം വിവാദമായ പത്ത് ലക്ഷത്തോളം യുട്യൂബ് വിഡിയോകളാണ് റിവ്യൂ ചെയ്തത്. ഇതെല്ലാം റിവ്യൂ ചെയ്തത് ഗൂഗിൾ നിയമിച്ച ജീവനക്കാരെ ഉപയോഗിച്ചായിരുന്നു.
ഏപ്രിൽ 24 ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 ലെ ആദ്യ മൂന്നു മാസത്തിൽ ഭീകരവാദം പ്രചരിപ്പിച്ച 90,000 വിഡിയോകൾ നീക്കം ചെയ്തുവെന്നാണ് അറിയുന്നത്. യുട്യൂബിന്റെ നിയമങ്ങൾ ലംഘിച്ച വിഡിയോകളാണ് നീക്കം ചെയ്തിരിക്കുന്നത്. ന്യൂസിലൻഡിലെ വെടിവെപ്പ് വിഡിയോ നീക്കം ചെയ്യാൻ ഗൂഗിളിനും ഫെയ്സ്ബുക്കിനും പ്രത്യേകം ഉത്തരവ് നൽകിയിരുന്നു.
Post Your Comments