തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്കി. ക്ലാസ് നഷ്ടപ്പെടുന്നതിലെ വിഷമമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പെണ്‍കുട്ടി കോടതിയില്‍
പറഞ്ഞു. കോളേജില്‍ പഠനം നല്ല രീതിയില്‍ കൊണ്ടു പോകാന്‍ സാധിച്ചില്ല. പഠനത്തേക്കാള്‍ കോളേജില്‍ നടക്കുന്നത് മറ്റു കാര്യങ്ങളാണെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. അതേസമയം കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാല്‍ കേസെടുത്തു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിന്‍സിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമെനിക് ആവശ്യപ്പെട്ടു.
Post Your Comments