Latest NewsKerala

തൽസ്ഥാനത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്വദേശി പിടിയിൽ

തിരുവനന്തപുരം: തമ്ബാനൂരില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്വദേശിയെ പോലീസ് പിടികൂടി. ബസ് ടെര്‍മിനലിന് സമീപം നിന്ന ഇയാളെ വൈകുന്നരമാണ് പോലീസ് കണ്ടത്. ഇയാളുടെ കൈവശം വ്യക്തമായ രേഖകള്‍ ഇല്ല. കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സും പോലീസും തമ്ബാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു. മുപ്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഇയാള്‍ ചോദ്യങ്ങള്‍ക്ക് പലതിനും വ്യക്തമായി മറുപടി നല്‍കുന്നില്ല.

ഇയാള്‍ ശ്രീലങ്കന്‍ ഭാഷമാത്രമാണ് സംസാരിക്കുന്നത്. പോലീസിന് ശ്രീലങ്കന്‍ ഭാഷ അറിയാത്ത് ചോദ്യം ചെയ്യലിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒരു തിരിച്ചറിയല്‍ രേഖയും ഇയാളുടെ കൈവശമില്ല. ദേശീയ അന്വേഷണ ഏജന്‍സിയെയും മറ്റ് വിഭാഗങ്ങളെയും സംസ്ഥാന പോലീസ് വിവരം കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button