മേലാറ്റൂര്‍: പെരിന്തല്‍മണ്ണയില്‍ യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. മേലാറ്റൂര്‍ പാതിരിമണ്ണ സ്വദേശി ഹാഷിറാണ് മേലാറ്റൂര്‍ എസ്‌ഐ ബൈജുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ചെമ്മാണിയോട് ബസ് സ്റ്റോപ്പില്‍ സുഹൃത്തുക്കളോടുമായി ഹാഷിര്‍ സംസാരിച്ചിരിക്കുമ്പോള് സമീപത്ത് താമസിക്കുന്നമേലാറ്റൂര്‍ എസ് ഐ ബൈജു അകാരണമായി ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു എന്നാണ് ആരോപണം. എസ്.ഐ ലാത്തികൊണ്ട് അടിക്കുകയും ക്രൂരമായി മര്‍ദിച്ചുവെന്നും ഹാഷിര്‍ പറയുന്നു. എന്നാല്‍ താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും അസ്വാഭാവികത തോന്നിയപ്പോള്‍ വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തഅതെന്നുമാണ് എസ്. ഐ പറയുന്നത്.
മുതുകിലും തോളിലും ഹാഷിറിന് പരിക്കേറ്റിട്ടുണ്ട്. ആക്രമിച്ച ശേഷം സ്റ്റേഷനില്‍ കൊണ്ടുപോവുകയും കേസ് ചുമത്തിയതായും ഹാഷിര്‍ പറഞ്ഞു. പരിക്കേറ്റ ഹാഷിര്‍ പെരിന്തല്‍മണ്ണ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം.ഹാഷിര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സഹോദരനും സുഹൃത്ത്ക്കള്‍ക്കുമെതിരെ വ്യാജ കേസ് എടുത്തതായും ആക്ഷേപമുണ്ട്. എന്നാല്‍ ആരോപണങ്ങളെ മേലാറ്റൂര്‍ എസ്.ഐ ബൈജു നിഷേധിച്ചു. സംഭവത്തില്‍ ഹാഷിര്‍ എസ് .ഐ ക്കെതിരെ ജില്ലാ പൊലീസ് സൂപ്രണ്ടിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments