KeralaLatest News

പാഠപുസ്‌തകങ്ങൾ ഇനി ഓൺലൈൻ പതിപ്പായും ലഭിക്കും

തിരുവനന്തപുരം: അടുത്തവര്‍ഷത്തെ പാഠപുസ‌്തകങ്ങളുടെ ഓൺലൈൻ പതിപ്പുകൾ ലഭ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ‌്.ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ പുസ‌്തകങ്ങളുമാണ‌് ഓണ്‍ലൈനിലും ലഭിക്കുക. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ‌് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തയ്യാറാക്കിയ സമഗ്ര പോര്‍ട്ടലിൽ മലയാളം, ഇംഗ്ലീഷ‌്, തമിഴ‌്, കന്നട‌ എന്നിങ്ങനെ കേരളം പ്രസിദ്ധീകരിക്കുന്ന മുഴുവന്‍ മീഡിയം പാഠപുസ‌്തകങ്ങളും ലഭ്യമാകും. www.samagra.kite.kerala.gov.in എന്ന പോർട്ടലിൽ കയറി പാഠപുസ്തകങ്ങളുടെ പിഡിഎഫ് പതിപ്പുകൾ കണ്ടെത്താവുന്നതാണ്. ഹോം പേജിലെ ‘ടെക്സ്റ്റ് ബുക്സ്’ ലിങ്കിൽ വഴി മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തരംതിരിച്ച്‌ നൽകണം. കൂടാതെ പ്ലേ സ്റ്റോറില്‍ ‘ SAMAGRA’ എന്ന് നല്‍കി ഇന്‍സ്റ്റാള്‍ ചെയ്യുന്ന മൊബൈല്‍ ആപ്പുവഴിയും മുഴുവന്‍ പാഠപുസ്തകങ്ങളും ഡിജിറ്റല്‍ റിസോഴ്സുകളും പൊതുജനങ്ങള്‍ക്കുള്‍പ്പെടെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകുന്നതാണ്.

shortlink

Post Your Comments


Back to top button