ഭോപ്പാല്‍: രാജ്യത്ത് ദാരിദ്ര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നെഹറുവിനും ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും സാധിക്കാത്ത ദാരിദ്ര്യ നിര്‍മ്മാര്‍ജനം എങ്ങനെ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. കാര്‍ഷിക മേഖലയെ കോണ്‍ഗ്രസ് പൂര്‍ണ്ണമായി അവഗണിച്ചതിന്റെ ഫലമായാണ് ഇന്ന് ഗോതമ്പിനേക്കാള്‍ വില ബിസ്‌കറ്റിനും പഴങ്ങളേക്കാള്‍ വില ജ്യൂസുകള്‍ക്കും കൊടുക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സ്വന്തം ദാരിദ്ര്യം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹറുവിനും ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും രാജ്യത്തെ ദാരിദ്ര്യം തുടച്ച് നീക്കാന്‍ സാധിച്ചില്ല. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇതിന് പ്രാപ്തയായിരുന്നില്ല. പിന്നെ എങ്ങനെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദാരിദ്ര്യം ഇല്ലായ്മ ചെയ്യുമെന്ന് പറയുന്നത്? രാഹുലിനും അതിന് കഴിയില്ല’. ഗഡ്കരി വ്യക്തമാക്കി.
Post Your Comments