ന്യൂഡല്‍ഹി: 2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ കേസ് മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിക്കുകയായിരുന്നെന്ന പരാമർശവുമായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത്. ഇന്ന് ഇത്തരം ഒട്ടനവധി സംഭവങ്ങള്‍ സര്‍വ സാധാരണമായി. ക്രമസമാധനകാര്യങ്ങളെല്ലാം കേന്ദ്രത്തിന്റെ നിയന്ത്രണത്തിന് കീഴിലാണ്. രാജ്യതലസ്ഥാനത്തെ സുരക്ഷയ്ക്കായി സര്‍ക്കാരിന് യാതൊന്നും ചെയ്യാനില്ല. ഒട്ടനവധി പീഡനങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. കുട്ടികള്‍ വരെ പീഡനത്തിനിരയാകുന്നു. പത്രത്തിലെ ചെറിയൊരു വാര്‍ത്ത മാത്രമായി അതൊതുങ്ങും. ചിലത് മാത്രമാണ് രാഷ്ട്രീയമാക്കി മാറ്റുന്നതെന്നു മിറര്‍ നൗവിന് നല്കിയ അഭിമുഖത്തില്‍ ഷീല ദീക്ഷിത് പറഞ്ഞു. അതോടൊപ്പം തന്നെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സിസിടിവിയും വഴിവിളക്കുകളും സ്ഥാപിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയില്‍പ്പെട്ട കാര്യമല്ല. ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണെന്നും അവർ പറഞ്ഞു.
Post Your Comments