വയനാട് : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി ഓന്തമല ഊരിലെ കുമാരൻ ചിത്ര ദമ്പതിമാരുടെ 40 ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും കുട്ടി മരിച്ചിരുന്നു. കുഞ്ഞിന് തൂക്കക്കുറവില്ലെന്നാണ് പ്രാഥമിക നിഗമനം. മുലപ്പാൽ ശ്വാസകോശത്തിൽ എത്തിയതുകൊണ്ടാകാം മരണം സംഭവച്ചതെന്ന് പറയപ്പെടുന്നു. എന്നാൽ പോസ്റ്റുമോർട്ടത്തിന് ശേഷം കൃത്യമായി മറുപടി നൽകാമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കുഞ്ഞിന്റെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഈവർഷം ആദ്യത്തെ നവജാത ശിശുമരണമാണ് അട്ടപ്പാടിയിൽ നടന്നത്. 14 കുട്ടികൾ കഴിഞ്ഞവർഷം മരിച്ചിരുന്നു. ഇതിനെത്തുടർന്ന് നവജാത ശിശുപരിപാലനത്തിനായി നിരവധി പദ്ധതികൾ സർക്കാർ നടത്തിയിരുന്നു.
Post Your Comments