ലണ്ടന്‍: ‘ ലണ്ടനിലെ ഇന്ത്യന്‍ വംശജനായ 32 കാരന്‍ കേയുര്‍ വ്യാസിന് ഇനി ആറ് വര്‍ഷം ജയിലില്‍ കിടക്കാം. ആറ് യുവതികളെ ലൈനടിച്ച് വീഴ്‌ത്തി വൻതുക തട്ടിപ്പ് നടത്തിയതിനാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവര്‍ ഒരുമിച്ച് കൂടിയപ്പോള്‍ അതൊരു ഗേള്‍ഫ്രണ്ട്സ് യോഗമായിത്തീരുകയായിരുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞ വ്യാസിനെ ബുധനാഴ്ച നടന്ന വിചാരണയില്‍ കിങ്സ്റ്റണ്‍ ക്രൗണ്‍ കോടതിയാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളുടെ തട്ടിപ്പുകളെ കുറിച്ച് കഴിഞ്ഞ നാല് വര്‍ഷങ്ങളായി സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് അന്വേഷണം നടത്തി വരികയായിരുന്നു.
ഓണ്‍ലൈനിലൂടെ കണ്ട് മുട്ടിയ ആറ് യുവതികളെ പറഞ്ഞ് വശീകരിക്കുകയും തന്റെ പേരില്‍ നിലവിലില്ലാത്ത കമ്പനിയുടെ പേരില്‍ വന്‍ തുകകള്‍ അവരെ കൊണ്ട് നിക്ഷേപിപ്പിക്കുകയുമായിരുന്നു ഈ യുവാവ് ചെയ്തിരുന്നത്.യുവതികളെ ഓണ്‍ലൈനിലൂടെ പരിചയപ്പെടുന്ന ഈ യുവാവ് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും മധുരമായി സംസാരിച്ചും വശീകരിച്ചാണ് വന്‍ തുകകള്‍ നിക്ഷേപിപ്പിച്ചിരിക്കുന്നത്. ആറ് യുവതികളെ കബളിപ്പിച്ച് മൊത്തത്തില്‍ എട്ട് ലക്ഷം പൗണ്ടാണ് ഇയാള്‍ തട്ടിയെടുത്തിരിക്കുന്നതെന്ന് മെട്രൊപൊളിറ്റന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
Post Your Comments