KeralaLatest News

എംഇഎസ് സര്‍ക്കുലറിനെതിരെ രംഗത്തുവന്ന ഖാദര്‍ മാങ്ങാട് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു

കാസര്‍ഗോഡ്: നിഖാബ് നിരോധിച്ച എംഇഎസ് സര്‍ക്കുലറിനെതിരെ രംഗത്തുവന്ന ഖാദര്‍ മാങ്ങാട് ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു. ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് രാജി.

നിഖാബ് നിരോധിച്ചതിനെ സംബന്ധിച്ച് മീറ്റിംഗ് ചേരാതെ ജില്ലാകമ്മിറ്റിക്കു വേണ്ടി പ്രസ്താവന ഇറക്കിയതും മുഖം മറക്കുന്നത് സംബന്ധിച്ച് എംഇഎസ് സംസ്ഥാന സമിതി തീരുമാനം എടുത്തിരുന്ന കാര്യം അന്വേഷിക്കാതെ തന്നെ സംസ്ഥാന പ്രസിഡന്റിനെതിരായി പ്രസ്താവനയിറക്കിയതും തെറ്റാണെന്നും ഖാദര്‍ മാങ്ങാട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതാണു എന്റെ പ്രശ്നം. മുഖം മറക്കാനോ മറക്കാതിരിക്കാനോ സ്വാതന്ത്രമുണ്ടാകണം എന്നതാണ് എന്റെ നിലപാട് എന്നും കാദര്‍ മാങ്ങാട് രാജിക്കത്തില്‍ പറഞ്ഞു .പ്രസ്താവനയിറക്കിയതിന്റെ പേരില്‍ കമ്മിറ്റിയില്‍ കടുത്ത അഭിപ്രായവ്യത്യാസം ഉണ്ടായതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഞാന്‍ എംഇഎസ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നു എന്നും കാദര്‍ മാങ്ങാട് അറിയിച്ചു.

നല്ലചര്‍ച്ചകള്‍ ആരോഗ്യകരമായ ജനാധിപത്യ വളര്‍ച്ചക്ക് ഉപകരിക്കും.അഭിപ്രായങ്ങള്‍ ഉള്ളിടത്തു അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണല്ലോയെന്നും ഖാദര്‍ മാങ്ങാട് പറഞ്ഞു.നിഖാബ് നിരോധിച്ച നടപടിക്കെതിരെ കാസര്‍ഗോഡ് ജില്ലാ എംഇഎസ് കമ്മിറ്റിയുടെ പേരില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് എംഇഎസ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അംഗവും ലീഗല്‍ അഡൈ്വസറുമായ ശുക്കൂര്‍ വക്കീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button